കോട്ടയം: എം.ജി സർവകലാശാല തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വഴിത്തിരിവ്. എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്നും, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമായിരുന്നു എസ്.എഫ്.ഐ നേതാക്കൾക്കെതിരായ പരാതി. എന്നാൽ, ഈ പരാതികളെല്ലാം വ്യാജമാണ് എന്ന സൂചന നൽകിയുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
എ.ഐ.എസ്.എഫ് തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയും, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായി ശരത്തിന്റെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ ആക്രമിച്ചതായും, കടന്നു പിടിച്ചതായും, ബലാത്സംഗ ഭീഷണി മുഴക്കിയതായുമാണ് ആരോപണം ഉയർന്നിരുന്നത്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം വ്യാജമാണ് എന്നാണ് ഇപ്പോൾ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്തു വന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബലാത്സംഗം ചെയ്യുമെന്നു പറഞ്ഞതും, ജാതി അധിക്ഷേപമുണ്ടായി എന്നതും കള്ളമാണെന്നും ചാറ്റിൽ പറയുന്നു. ഇതെല്ലാം വെറുതെ ഒരു ഓളത്തിന് പറഞ്ഞതാണ് എന്നാണ് ചാറ്റ് പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ എ.ഐ.എസ്.എഫിന്റെ ഉത്തരവാദിത്വപ്പെട്ട നേതാവ് നടത്തിയ ചാറ്റിലെ പരാമർശങ്ങൾ എ.ഐ.എസ്.എഫിനെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. നിലവിലെ സാഹചര്യത്തിൽ എ.ഐ.എസ്.എഫ് വ്യാജ പീഡന പരാതിയ്ക്കാണ് മുന്നിൽ നിൽക്കുന്നതെന്നാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ പീഡന ആരോപണവും, ബലാത്സംഗ ആരോപണവും വ്യാജമാണ് എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചനകൾ പുറത്തു വരുന്നത്.