കോട്ടയം: വർഗീയതയുംഇസ്ലാമോഫോബിയയും നാടിനാപത്ത് മാനവികത ഇന്ത്യൻ പാരമ്പര്യം എന്ന തലക്കെട്ടിൽ മസാഫ് ( മർഹൂം അല്ലാമ സാലിം അൽ ഖാസിമി ഫൗണ്ടേഷൻ ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടന സമ്മേളനം മാർച്ച് 16 ബുധൻ 4 പി എമ്മിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടക്കും.
ഇലവുപാലം ഷംസുദ്ദീൻ മന്നാനി ( കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ) ഉദ്ഘാടനവും, അൽ ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി( മസാഫ് ട്രഷറർ )ആമുഖ പ്രഭാഷണവും, വി എച്ച് അലിയാർ മൗലവി അൽ ഖാസിമി (ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി ) വിഷയ അവതരണവും, അൽ ഹാഫിസ് അഫ്സൽ ഖാസിമി ( ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ) മുഖ്യപ്രഭാഷണവും നിർവഹിക്കും, വിവിധ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധി ഭരണഘടനാവിരുദ്ധമാണ്.ഇതിനെതിരെ ശക്തമായ ജനാധിപത്യ സമരങ്ങളും നിയമപോരാട്ടത്തിനും മസാഫിൻ്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു. പത്രസമ്മേളനത്തിൽ മസാഫ് പ്രസിഡൻ്റ് സുൽഫിക്കർ മൗലവി തൊടുപുഴ, മസാഫ് ട്രഷറർ നൗഫൽ മൗലവി, എം ബി അമീൻ ഷാ എന്നിവർ പങ്കെടുത്തു.