വലിച്ചെറിഞ്ഞ എലി വിഷത്തിന്റെ ട്യൂബ് പേസ്റ്റ് എന്നുകരുതി വായിൽ തേച്ചു : മൂന്നു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. സുഹൈല – അന്‍സാര്‍ ദമ്ബതികളുടെ ഏകമകന്‍ റസിന്‍ ഷാ (3) ആണ് മരിച്ചത്​.

Advertisements

ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്​. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്‍റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Hot Topics

Related Articles