പാലായിൽ അര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; പിടികൂടിയത് പാലായിൽ വിൽക്കാനെത്തിച്ച കഞ്ചാവ്

പാലാ : സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കാൻ എത്തിച്ച 600 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ആസ്സാം ലഖിം പൂർ ദിഗ്ഗലി ഗോൺ പ്രദീപ് ഹണ്ടിക്ക് മകൻ ഹരിപ്രസാദ് ഹണ്ടിക്കി (28) നെയാണ് പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്ത്.

Advertisements

ചൊവ്വാഴ്ച രാവിലെ എക്സൈസ് സംഘത്തിന് പതിവ് പട്രോളിങ്ങിനിടെ ആയിരുന്നു സംഭവം. മീനച്ചിൽ കടനാട് കാവുംകണ്ടം കാവുo കണ്ടം – നീലൂർ റോഡിൽ കാവും കണ്ടത്തിൽ ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്നു പ്രതി. ഇതേ തുടർന്ന് എക്സൈസ് സംഘം ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളിൽ നിന്നും 600 ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് പ്രതിയെ പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുനിൽ കുമാർ എൻ.കെ , ഫിലിപ്പ് തോമസ്, പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് . കെ. നന്ത്യാട്ട് , സിവിൽ എക്സൈസ് ഓഫീസർമാരായ തോമസ് ടി.പി ഹരികൃഷ്ണൻ ടി.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Hot Topics

Related Articles