വെള്ളത്തിലൂടെ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങി

ഈരാറ്റുപേട്ട: പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Advertisements

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെ നേരത്തെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങിയിരുന്നു. ഇതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെയാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തത്.

Hot Topics

Related Articles