കോട്ടയം : ഉരുൾപൊട്ടലിലും, മഴവെള്ളപ്പാച്ചിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി.പി.എം വീട് നിർമ്മിച്ചു നൽകുന്നു. കഴിഞ്ഞ ദിവസത്തെ പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുകയെന്ന് മന്ത്രി വി എൻ വാസവനും, ജില്ലാ സെക്രട്ടറി എ വി റസ്സലും കോട്ടയത്ത് പറഞ്ഞു.
Advertisements
മഹാ ദുരിതത്തിൽ ഒറ്റപെട്ടു പോയ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വീടുനിർമ്മാണം ഏറ്റെടുക്കുന്നത്.