കൊവിഡിന് ശേഷം തീയറ്ററുകൾ തുറക്കുന്നു: കാത്തിരിക്കുന്നത് ഒരു പിടി അന്യഭാഷാ ചിത്രങ്ങൾ

കൊച്ചി : കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ. 29ആം തിയതി ജോജു ജോർജ്ജ് ചിത്രം സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12 ന് കുറുപ്പ് കൂടി എത്തുന്നതോടെ സജീവമാകും.

Advertisements

നിലവിൽ ഒടിടി റിലീസിനായി തയ്യാറെടുക്കുന്ന മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. കൊവിഡ് പിടിവിട്ടപ്പോൾ അടച്ചിട്ട സംസ്ഥാന തിയറ്ററുകൾ വീണ്ടും പ്രദർശനം തുടങ്ങുമ്പോൾ ഉദ്ഘാടന ചിത്രം ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റ് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത വെനം2,തമിഴ് ചിത്രം ഡോക്ടർ, എന്നിവ പിന്നാലെ. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാർ ആണ് റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ. നവംബർ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി. ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ് നവംബർ 12ന് എത്തുന്നതോടെ തിയറ്ററുകളിലെ ആഘോഷം തിരിച്ചെത്തുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

നവംബർ 19ന് ആസിഫലിയുടെ എല്ലാം ശരിയാകും, 25നാണ് സുരേഷ് ഗോപി ചിത്രം കാവലിന്‍റെ റിലീസ്. ജിബൂട്ടി,അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളെത്തുന്നതോടെ ക്രിസ്മസ് റിലീസോടെ തിയറ്ററുകൾ ഉണരും.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി മാസങ്ങളായിട്ടും മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഒടിടിയിലേക്ക് ഇല്ലെങ്കിലും തിയറ്ററുകളിലെ 50ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് റിലീസ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

Hot Topics

Related Articles