ലഹരിപ്പാര്‍ട്ടി കേസില്‍ പുതിയ വെളിപ്പെടുത്തല്‍; എന്‍സിബി ഓഫീസില്‍ ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം എന്ന് എന്‍സിബിക്കെതിരെ ഗുരുതര ആരോപണം; വീഡിയോ കാണാം

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ ആഡംബരക്കപ്പല്‍ ലഹരിപാര്‍ട്ടി കേസില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ റാവുത്ത്, ആര്യന്‍ ഖാനും കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഓഫിസില്‍ ഒരുമിച്ചുള്ള വിഡിയോയും പുറത്തുവിട്ടു.

Advertisements

‘ആര്യന്‍ ഖാന്‍ കേസില്‍ സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വന്‍തോതിലുള്ള പണം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നു. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇങ്ങനെയൊരു കേസ് ഉണ്ടാക്കിയത് എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞത്. ഇത് ശരിയാണെന്നാണ് കാണുന്നത്. പൊലീസ് ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെടണം’ -സഞ്ജയ് റാവുത്ത് വിഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇയാളുടെ ആരോപണം. കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.

എന്നാല്‍, ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചിരിക്കുകയാണ്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ ചോദ്യം. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.

Hot Topics

Related Articles