ഒടുവിൽ ഇന്ത്യ 150 കടന്നു: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ

യു.എ.ഇ: പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ. ആറു റണ്ണിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ നിന്നും വളരെ മാന്യമായ സ്‌കോറിലേയ്ക്ക് ഇന്ത്യൻ ടീം എത്തി. ക്യാപ്റ്റൻ കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും ഋഷഭ് പന്തിന്റെ ആഞ്ഞടിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 49 പന്തിൽ കോഹ്ലി 57 ഉം, 30 പന്തിൽ പന്ത് 39 ഉം റൺ നേടി. 13 പന്തിൽ 13 നേടി ജഡേജയും, എട്ടു പന്തിൽ 11 റൺ നേടി പാണ്ഡ്യയും മികച്ച സ്‌കോർ നേടി. പാക്കിസ്ഥാന് വേണ്ടി നാല് ഓവറിൽ 31 റൺ വഴങ്ങി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസൻ അലി രണ്ടും, ഷഹബാദ് ഖാനും, ഹാരീസ് റൗഫും ഓരോ വിക്കറ്റ് വീതവും നേടി.

Advertisements

Hot Topics

Related Articles