പാലാ: ഇരുപത്തിരണ്ടുകാരിയായ നിധിനയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയതാണെന്നും അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ലെന്നും കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.
കേസിലെ പ്രതിയായ അഭിഷേകും, നിധിനാമോളും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരുടെയും ബന്ധത്തെ രണ്ടു കുടുംബങ്ങളും അംഗീകരിച്ചിരുന്നതായും മന്ത്രി വി.എന്‍ വാസവന്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, അടുത്തിടെ ഒരു കുടുംബം തീരുമാനത്തില്‍ നിന്നും പിന്മാറിയതോടെ പ്രണയം തുടരേണ്ടെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിയായ അഭിഷേക് പ്രണയത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് അഭിഷേക് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് പ്രതി കൊലപാതകം നടത്തിയത്. ക്യാമ്പസ് പരിസത്തേയ്ക്കു പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം കഴുത്തിന് കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കം നടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരും ഇതു സംബന്ധിച്ചു മൊഴി നല്‍കിയിട്ടുണ്ട്. സംഭവ ശേഷം പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഡി.വൈ.എഫ്.ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു കൊല്ലപ്പെട്ട നിധിനമോള്‍. നിധിനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരും ഞെട്ടിയിരിക്കുകയാണ്.
പ്രണയം തുടരണമെന്ന അഭിഷേകിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കഴുത്തറുത്തു കൊലപ്പെടുത്താന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊലനടത്തിയ ശേഷം കൂസലില്ലാതെ ഇരുന്ന അഭിഷേക് പെണ്‍കുട്ടി മരിച്ചു എന്നറിഞ്ഞതോടെ പൊലീസ് കസ്റ്റഡിയിലിരുന്ന് പൊട്ടിക്കരഞ്ഞു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.