ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം ദില്ലിയില്‍ ഏറ്റുവാങ്ങി രജനീകാന്ത്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. 1996 ല്‍ ശിവാജി ഗണേശനു ലഭിച്ച ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ നടന്‍ ഈ പുരസ്‌കാരം നേടുന്നത്. മോഹന്‍ലാല്‍, ആശാ ഭോസ്ലെ, ശങ്കര്‍ മഹാദേവന്‍, സുഭാഷ് ഘായ്, ബിശ്വജിത്ത് ചാറ്റര്‍ജി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 2019 ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2016 ല്‍ പത്മവിഭൂഷണ്‍, രണ്ട് തവണ പ്രത്യേക പരാമര്‍ശമുള്‍പ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ഫിലിം പഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട് രജനീകാന്ത്.