കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ സിനിമ ഒ.ടി.ടി റിലീസിന് പരിഗണിക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയാം. ആമസോണ്‍ പ്രൈം പ്രതിനിധികളുമായി നിര്‍മ്മാതാവ് ചര്‍ച്ച തുടങ്ങി. ചിത്രം ഒ.ടി.ടിയിലും തിയേറ്ററിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം പരിഗണനയിലില്ലെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
തിയേറ്ററിലേ സിനിമ റിലീസ് ചെയ്യുകയുള്ളൂവെന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനും അണിയറപ്രവര്‍ത്തകരും പറഞ്ഞിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ തുറന്നാലും അന്‍പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ ടി ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നാണ് വിവരം.