തിരുവനന്തപുരം :ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും ലോഡ്ജ് ജീവനക്കാരനുമായ ജോബി ജോർജിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.വടകര സ്വദേശിനിയായ അസ്മിനയും ജോബിയും തമ്മിൽ കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തതാണ് പരിചയത്തിന് കാരണമായത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോബി അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ആറ്റിങ്ങലിലെ ഗ്രീൻലൈൻ ലോഡ്ജിൽ കൊണ്ടുവന്നത്.
രാത്രി മദ്യപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതും പിന്നീട് ജോബി കുപ്പി കൊണ്ട് കുത്തിക്കൊന്ന് അസ്മിനയെ കൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അടുത്ത ദിവസം രാവിലെ ഇരുവരെയും കാണാനില്ലെന്ന സംശയത്തെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. അവിടെ അസ്മിനയുടെ മൃതദേഹം രക്തത്തിൽ കിടക്കുകയായിരുന്നു. ശരീരമാകെ കുപ്പികൊണ്ട് കുത്തിയ പാടുകൾ ഉണ്ടായിരുന്നു. തലയിൽ ഗുരുതരമായ മുറിവുമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളും പൊട്ടിയ ബിയർ കുപ്പികളും കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ ജോബി ലോഡ്ജിൽനിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പിന്നീട് ഇയാൾ കായംകുളത്തേക്ക് പോയതും പിന്നീട് കോഴിക്കോട് ഭാഗത്തേക്ക് ഒളിച്ചോടിയതും ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞു. പിന്തുടർന്ന പൊലീസ് ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു.അസ്മിനയ്ക്ക് രണ്ടുകുട്ടികളുണ്ട്. കൊലപാതകത്തിന്റെ പിന്നിൽ അസൂയയോ ബന്ധത്തിലെ തർക്കങ്ങളോ കാരണമായതാണോ എന്നത് വ്യക്തമാക്കാൻ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.


