പത്തനംതിട്ട: ജില്ലയില്‍ ഇന്നും (ഒക്ടോബര്‍ 25) നാളെയും (ഒക്ടോബര്‍ 26) മഞ്ഞ അലര്‍ട്ട്. ജില്ലയില്‍ ഇന്നും (ഒക്ടോബര്‍ 25) നാളെയും (ഒക്ടോബര്‍ 26) ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേല്‍സാഹചര്യത്തില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Advertisements
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട, ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.