വിമുക്ത ഭടന്മാരുടെ മക്കൾക്ക് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: 2020-2021 അധ്യയന വർഷത്തിൽ സ്റ്റേറ്റ്/ സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് /എ1 കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആർമി, നേവി, എയർഫോഴ്‌സ്) മക്കൾക്കുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഈ മാസം 30 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0468-2961104 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles