തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മിന്റെ അക്രമത്തിന് എതിരെ ഇനി എല്ലാക്കാലത്തും ഉയർത്തിക്കാട്ടാനാവുന്നത് കെ.കെ രമയെയാണ്. തിരുവനന്തപുരത്ത് പാർട്ടി കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നു കുഞ്ഞിനെ ദത്ത് നൽകിയ സംഭനവത്തിൽ നിയമസഭയിൽ സി.പി.എമ്മിനെ കടന്നാക്രമിച്ചതും കെ.കെ രമ തന്നെയായിരുന്നു. അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവം:കേരളം കണ്ട ഏറ്റവും ഹീനകരമായ ദുരഭിമാന കുറ്റകൃത്യമെന്ന് രമ പറഞ്ഞത് എത്രത്തോളം സി.പി.എമ്മിനെ അസംതൃപ്തമാക്കി എന്നു തന്നെയാണ് ,മൈക്ക് ഓഫ് ചെയ്തു സ്പീക്കർ
അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. ഇത് കേരളം കണ്ട ഏറ്റവും ഹീനകരമായ ദുരഭിമാന കുറ്റകൃത്യമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച കെ.കെ.രമ പറഞ്ഞു. ഭരണകക്ഷിയുടെ ഉന്നത നേതാക്കളും സർക്കാർ സംവിധാനങ്ങളും ഒപ്പം നിന്നു. ഞാൻ തോറ്റുപോയെന്ന് പി.കെ.ശ്രീമതി പോലും പറഞ്ഞുവെന്നും കെ.കെ.രമ സഭയിൽ ഉന്നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറുമാസം കേസെടുക്കാത്തവരാണ് ഇപ്പോൾ അമ്മയ്ക്കൊപ്പം എന്ന് പറയുന്നത്. ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.കെ.രമ അവശ്യപ്പെട്ടു.
അതിനിടെ ഒരു മിനിറ്റ് സംസാരിച്ചത് മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. ഇതോടെ നിയമസഭയിൽ ബഹളമായി. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. അതേസമയം, ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണ ജോർജ് സഭയിൽ മറുപടി നൽകി. കോടതി നിർദേശം അന്തിമമാണ്. ഇപ്പോഴും അത് അനുപമയുടെ കുഞ്ഞാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.