തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം മാതൃപാര്‍ട്ടിയിലേക്ക് മടങ്ങാനൊരുങ്ങി ചെറിയാന് ഫിലിപ്പ്. നാളെ പതിനൊന്ന് മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാവും കോണ്‍ഗ്രസിലേക്കുള്ള തിരിച്ച് വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴയപ്പെട്ടശേഷം സിപിഎമ്മുമായി അകന്ന ചെറിയാന് ഇത്തവണ ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതു നിരസിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വെള്ളപ്പൊക്ക കെടുതിയുടെ പേരില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെറിയാനുമായി ഇടയ്ക്ക് അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.