‘മരക്കാര്‍’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാന്‍; അന്തിമ തീരുമാനം നാളെ

കൊച്ചി: മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരയ്ക്കാര്‍ തിയറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുകയെന്നതില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകള്‍ നല്‍കണം എന്നതടക്കമുള്ള നിര്‍മ്മാതാക്കളുടെ ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഫിയോക്ക് അടിയന്തര യോഗം ചേരും. മരക്കാറിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Advertisements

അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ട പ്രകാരം ഫിലിം ചേംബര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ചേംബര്‍ പ്രസിഡണ്ട് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ മരക്കാര്‍ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഫിയോക്ക് യോഗം.

Hot Topics

Related Articles