മഹാത്മാഗാന്ധിയുടെ ഓര്‍മ്മകളുമായി ഗാന്ധിജയന്തി

രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വ്വ മത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരുന്നു.

Advertisements

ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.മോദിയുടെ ട്വീറ്റ് ഇങ്ങന: ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.