തിരുവല്ല: നവംബർ 1ന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ പത്തനംതിട്ട ജില്ലയിൽ ഉപയോഗിക്കുവാനായി എൻ.ജി.ഒ യൂണിയൻ, പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച 150 തെർമൽ സ്‌കാനറുകൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എസ് ബീനാ റാണി ക്ക് കൈമാറി.
Advertisements
യൂണിയൻ ജില്ലാ പ്രസിഡണ്ട് സി വി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുഗതൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു എം അലക്‌സ്, എസ് ലക്ഷ്മി ദേവി, ജില്ലാ ട്രഷറർ ജി ബിനുകുമാർ , ജില്ലാ വൈസ് പ്രസിഡന്റ് ജി അനീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ബിനു തുടങ്ങിയവർ നേതൃത്വം നൽകി.