കോട്ടയം : കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെയ് 26 ന് ചങ്ങനാശേരിയിൽ സെമിനാർ നടക്കും. രാവിലെ 9.30 ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ തൊഴിൽ നിയമ ഭേദഗതിയും സിവിൽ സർവീസും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി ഐ ടി യു നേതാവും ജനറൽ ഇൻഷുറൻസ് എംപ്ലോയിസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും മായ സി.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ മിനി അധ്യക്ഷത വഹിക്കും. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ , കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ളോയീസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീകുമാർ , സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി രാജു എന്നിവർ പ്രതികരണം നടത്തും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ ഗ്രൂപ്പ് ചർച്ചയിൽ പ്ളീനറി സെക്ഷനിൽ മോഡറേറ്ററാകും. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹന ചന്ദ്രൻ ക്രോഡീകരണം നടത്തും. സ്വാഗത സംഘം ജനറൽ കൺവീനർ ആർ. അർജുനൻ പിള്ള നന്ദി പറയും.