കോട്ടയം: 2013 ൽ നിർത്തലാക്കിയ സ്റ്റാറ്റിയൂട്ടറി പെൻഷൻ സമ്പ്രദായം സേനാ വിഭാഗങ്ങൾക്ക് പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ 36-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കണക്കിലെടുത്ത് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ഇ എൽ സറണ്ടർ പൊലീസ് ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നുള്ളതടക്കം 12 ഓളം പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സമ്മേളനം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു കെ ഭാസ്‌കർ അധ്യക്ഷനായി. ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു മുഖ്യാഥിതിയായി. കെപിഎ എക്സി.അംഗം എസ് ജയരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പാല എസ്പി പി നിധിൻ രാജ്, കെപിഎ സംസ്ഥാന ജോ.സെക്രട്ടറി ഇ വി പ്രദീപൻ, ഡിസിആർബി ഡിവൈഎസ്പി ടി ആർ ജയകുമാർ, കെപിഒഎ സെക്രട്ടറി എം എസ് തിരുമേനി, കെപിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി എസ് അജേഷ്‌കുമാർ, ജില്ലാ പൊലീസ് സൊസൈറ്റി സ്ഥാപകാംഗം
സി എസ് രാജപ്പൻ , സി പി തങ്കപ്പൻ (സംസ്ഥാന കമ്മറ്റി അംഗം, 1984) എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ് സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ ടി അനസ് പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ എൻ വി അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും അവതിരപ്പിച്ചു. ജില്ലാ എക്സി.അംഗം കെ എം സാം പ്രമേയം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ എൻ സിബി മോൻ സ്വാഗതവും, ജനറൽ കൺവീനർ കെ കെ ജയരാജ് നന്ദിയും പറഞ്ഞു. വൈകുന്നേരം ചേർന്ന കുടുംബസംഗമം അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെപിഎ വൈസ് പ്രസിഡന്റ് പി ആർ രജ്ഞിത്ത്കുമാർ അധ്യക്ഷനായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെപിഎ ജില്ലാ ജോ.സെക്രട്ടറി എസ് അരുൺകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുകുട്ടൻ, കെപിഎ് സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ സുനിമോൾ രാജപ്പൻ, എസ് സന്തോഷ്, ജില്ലാ എക്സി.അംഗം ബി അഭിലാഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് രഞ്ജിത്ത് ഗുരുക്കളും സംഘവും അവതരിപ്പിച്ച
ആയോധന വാദ്യ സംഗമം, രാജേഷ് മണിമല അവതരിപ്പിക്കുന്ന സംഗീത ചിത്ര സമന്വയം, പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. വ്യാഴാഴ്ച നടക്കുന്ന പൊതുസമ്മേളനം രാവിലെ 10ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.