സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ സമൃദ്ധി വായ്പാ മഹോത്സവവും, ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പത്തനംതിട്ട പദ്ധതിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ ബാങ്കുകളുടെ വായ്പാ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു.
ജില്ലയിലെ ബാങ്കുകളില്‍ നിലവിലുള്ള സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് വഴി ഇടപാടുകള്‍ നടത്താന്‍ സൗകര്യം ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ പത്തനംതിട്ടയുടെ ലക്ഷ്യം. എഡിഎം ജേക്കബ് ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റിസര്‍വ് ബാങ്ക് എല്‍ഡിഒ മിനി ബാലകൃഷ്ണന്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ റീജണല്‍ മാനേജര്‍ സി ഉമേഷ്, ഡിഐസി മാനേജര്‍ സി ജി മിനിമോള്‍, മാനേജര്‍ സതീഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
സമൃദ്ധി വായ്പാ മഹോത്സവവും, ഡിജിറ്റല്‍ പത്തനംതിട്ട ഉദ്ഘാടനവും

Advertisements