‘പോകാനുള്ള സമയമായി..’ അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള അന്‍സി കബീര്‍ അവസാന യാത്രയ്ക്ക് മുന്‍പ് ഇന്‍സ്റ്റയില്‍ കുറിച്ചത് അറംപറ്റിയെന്ന് സുഹൃത്തുക്കള്‍; വീഡിയോ കാണാം

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും റണ്ണറപ്പായ അഞ്ജന ഷാജന്റെയും മരണ വാര്‍ത്തയാണ് കേരളപ്പിറവി ദിനത്തില്‍ മലയാളികളെ ഉണര്‍ത്തിയത്. അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വെച്ചായിരുന്നു രണ്ട് ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയ അപകടം സംഭവിച്ചത്.

Advertisements

അന്‍സിയുടെയും അഞ്ജനയുടെയും വിയോഗ വാര്‍ത്തയില്‍ ഞെട്ടിത്തരിച്ച സുഹൃത്തുക്കളും ആരാധകരും അന്‍സി അവസാന നിമിഷം ഇന്‍സ്റ്റയില്‍ കുറിച്ച വരികള്‍ അറംപറ്റിയതിന്റെ ആഘാതത്തിലാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന മുന്‍ മിസ് കേരള അന്‍സി കബീര്‍ ഏറ്റവും അവസാനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചത് . ‘പോകാനുള്ള സമയമായി’ (ഇറ്റ്‌സ് ടൈം ടു ഗോ) എന്നാണ്.

Hot Topics

Related Articles