മരങ്ങാട്ട്പള്ളിയിലെ റോഡിലെ കുഴിയിൽ സ്കൂട്ടർ യാത്രക്കാരൻ വീണു; രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; റോഡിലെ കുഴിയിൽ തെങ്ങ് നട്ട് കേരളപ്പിറവി ആഘോഷം; വീഡിയോ റിപ്പോർട്ട് കാണാം

മരങ്ങാട്ടുപിള്ളി: കനത്ത മഴയിൽ വെള്ളം നിറഞ്ഞ മരങ്ങാട്ടുപ്പള്ളിയിലെ റോഡിൽ സ്കൂട്ടർ യാത്രക്കാരൻ വീണു. വെള്ളത്തിൽ വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ഇതിനിടെ , മാസങ്ങളായി തകർന്നുകിടക്കുന്ന മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയിലെ കുഴിയിൽ തെങ്ങ് നട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.

Advertisements

പാലാ-കോഴാ റോഡും കെ ആർ നാരായണൻ റോഡും സംഗമിക്കുന്ന ജംഗ്ഷനിലെ ടാറിങ് ഇളകി വലിയ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കത്തിൽ പ്രതിഷേധിച്ചാണ് കേരളപ്പിറവി ദിനത്തിൽ കേരവൃക്ഷം നട്ടത്. പഞ്ചായത്ത്- പൊതുമരാമത്ത് അധികൃതർ പരിശോധന നടത്തി മടങ്ങുന്നതല്ലാതെ കുഴി അടയ്ക്കാൻ നടപടി സ്വീകരിക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധ സമരത്തിന് കെ.വി മാത്യു, സണ്ണി വടക്കേടം, മാത്തുക്കുട്ടി പുളിക്കിയിൽ, ജോർജ് പയസ്, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, അരുൺ പി തങ്കച്ചൻ, ജിനു ജോർജ്, നോബിൾ മുളങ്ങാട്ടിൽ, മാത്യൂസ് പ്രകാശ്, നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles