നീറ്റ് പരീക്ഷ ; കേരളത്തിലെ ഉയർന്ന വിജയം നേടി എസ്‌ ഗൗരിശങ്കർ ; പെൺകുട്ടികളിൽ ഒന്നാം സ്ഥാനം മുംബൈ മലയാളി കാർത്തിക ജി നായർക്ക്

കോട്ടയം :
അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ (നീറ്റ്‌) കേരളത്തിലെ ഉയർന്ന വിജയം എസ്‌ ഗൗരിശങ്കർ നേടി. 720ൽ 715 മാർക്ക്‌ നേടിയ ഗൗരിശങ്കറിന്‌ ദേശീയതലത്തിൽ 17–-ാം റാങ്കുണ്ട്‌. പന്തളം ഇടപ്പോൺ വെട്ടിയാർ ക്ഷേത്രത്തിനുസമീപം തണൽവീട്ടിൽ സുനിൽകുമാർ -രേഖ ദമ്പതികളുടെ മകനാണ്‌.

Advertisements


പന്തളം ശ്രീബുദ്ധ സെൻട്രൽ സ്‌കൂളിൽ പത്താംക്ലാസും ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ്‌ വിദ്യാവിഹാറിൽനിന്ന്‌ പ്ലസ്‌ടുവും വിജയിച്ചു.  പാലാ ബ്രില്ല്യന്റ്‌സിലായിരുന്നു എൻട്രൻസ്‌ പഠനം.  സഹോദരൻ പവിശങ്കർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ തലത്തിൽ മൂന്നാം റാങ്കും പെൺകുട്ടികളിൽ ആദ്യറാങ്കും 720ൽ 720 മാർക്കോടെ മുംബൈ മലയാളി കാർത്തിക ജി നായർ നേടി. മൃണാൾ കുട്ടേരി, തന്മയ്‌ ഗുപ്‌ത എന്നിവർക്കാണ്‌ യഥാക്രമം ദേശീയതലത്തിൽ ഒന്നും രണ്ടും റാങ്ക്‌.

Hot Topics

Related Articles