ചങ്ങനാശ്ശേരിയിലും അതിരമ്പുഴയിലും കുറിച്ചിയിലും പുതുപ്പള്ളിയിലും നവംബർ രണ്ടിന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ രണ്ട് ചൊവ്വാഴ്ച ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പ്രഖ്യാപിച്ചു.

Advertisements

നവംബർ രണ്ടിന് ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐ ടി ഐ, എം.ജി ക്യാന്റീൻ, ജാനകിമുക്ക് നാൽപ്പാത്തിമല, ഇരുവേലിയ്ക്കൽ ഭാഗങ്ങളിൽ 02.11.2021 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 6.00 വരെ ഭാഗികമായി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെമ്പിൾ ട്രാൻസ്ഫോമറുകളിൽ നവംബർ രണ്ടിന് (02.11.21 ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി മലകുന്നം നമ്പർ ടു, ഇളംകാവ് നമ്പർ 1 എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച 02.11.2021 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles