തുടർച്ചയായി കൂടി ഇന്ധന വില : പെട്രോൾ വില കൂട്ടി; ഡീസൽ മാറ്റമില്ല

കൊച്ചി : ഇന്ന് പെട്രോളിന് 37 പൈസ വർധിപ്പിച്ചു. ഡീസൽ വില കൂട്ടിയില്ല. കേരളത്തിലെ എല്ലാ പ്രദേശത്തും പെട്രോൾ വില 110 രൂപ കടന്നു. സെപ്റ്റംബർ 24 ന് ശേഷം കേരളത്തിൽ പെട്രോൾ വില 8.86 രൂപയും ഡീസലിന് 10.33 രൂപയും വർധിച്ചു. ഇക്കാലയളവിൽ പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില കൂട്ടി. സെപ്റ്റംബർ 24 ന് കൊച്ചിയിലെ ഇന്ധനവില: പെട്രോൾ – 101.36 രൂപ, ഡീസൽ- 93.43 രൂപ.

Advertisements

ഒരു വർഷം മുമ്പുള്ള (2020 നവംബർ 2) ഇന്ധന വില: പെട്രോൾ- 81.62 രൂപ, ഡീസൽ- 74.70 രൂപ. യഥാക്രമം 29.11, 29.54 രൂപയുടെ വർധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രൂഡ് ഓയിൽ വില (ബാരൽ)
2021 നവംബർ 2- 83.10 ഡോളർ
2020 നവംബർ 2- 38.17

ഇന്ധനവില കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ

കോഴിക്കോട്
പെട്രോൾ: 110.52 രൂപ
ഡീസൽ: 104.07

കൊച്ചി
പെട്രോൾ: 110.22
ഡീസൽ: 103.76

കോട്ടയം
പെട്രോൾ: 110.73
ഡീസൽ: 104.24

തിരുവനന്തപുരം
പെട്രോൾ: 112.41
ഡീസൽ: 105.24

Hot Topics

Related Articles