കോട്ടയം: കോട്ടയത്ത് മാങ്ങാനത്ത് വീട് നിർമ്മാണത്തിന് അനുബന്ധമായി താൽക്കാലികമായി നിർമ്മിച്ച ഷെഡിന് തീപിടിച്ചു. മന്ദിരം ആശുപത്രിക്ക് സമീപം ചെമ്മരപ്പള്ളി അന്നമ്മ ലൂക്കോസ് ഉടമസ്ഥയിലുള്ള താൽക്കാലിക ഷെഡാണ് പൂർണമായും കത്തി നശിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
Advertisements
അടുപ്പിലെ വിറകിൽ നിന്ന് തീ പടർന്നാണ് ഷെഡിന് പൂർണ്ണമായും കത്തി നശിച്ചത്. ഇതിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും, ഭക്ഷ്യ വസ്തുക്കളും പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും വാഹനം അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ
നാട്ടുകാരുടെ സഹകരണത്തോടെയാണ്
സേനാംഗങ്ങൾ തീ കെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20,000 രൂപയുടെ നാശനഷ്ടമുണ്ടായി. എന്നാൽ ഇവരുടെ സമയോചിത ഇടപെടൽ മൂലം സമീപം
സൂക്ഷിച്ചിരുന്ന മറ്റ് സാധനസാമഗ്രികളിലേക്ക് തീ എത്തി പടരാതെ സൂക്ഷിക്കാനും സാധിച്ചു.