മാനസ കൊലപാതകം; തോക്ക് വാങ്ങാന്‍ സഹായിച്ച രാഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ രണ്ടാം പ്രതി; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മാനസയെ വെടിവെച്ച് കൊലപ്പെടുത്തി പ്രതി രാഖില്‍ ആത്മഹത്യ ചെയ്‌തെങ്കിലും ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂര്‍ ഇടചൊവ്വ സ്വദേശിയും രാഖിലിന്റെ ഉറ്റസുഹൃത്തുമായ ആദിത്യനെ കേസില്‍ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Advertisements

ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും സഹായിച്ച ആദിത്യന്‍ ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാര്‍ വര്‍മ നാലാം പ്രതിയുമായാണ് പൊലീസ് കുറ്റപ്പത്രം.ഒന്നാം പ്രതി ആത്മഹത്യ ചെയ്‌തെങ്കിലും കൃത്യം നടത്താന്‍ സഹായിച്ച മുഴുവന്‍ പേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസില്‍ 81 സാക്ഷികളുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാര്‍, വാരണാസി, പാറ്റ്‌ന, മുംഗീര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറില്‍ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലും.

കഴിഞ്ഞ ജൂലൈ 30നാണ് കേരളത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

Hot Topics

Related Articles