ഓട്ടോയും ബൈക്കും തിരുവല്ലയിൽ കുട്ടിയിടിച്ചു: ഒരു കുടുംബത്തിലെ ആറു പേർക്ക് പരിക്ക്

തിരുവല്ല : എം.സി റോഡിലെ തിരുവല്ല മഴുവങ്ങാടിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിന് സമീപമായിരുന്നു അപകടം.

Advertisements

ഓട്ടോ റിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടിൽ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുൽ (8) , അലൻ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്പാല തെങ്ങും പുറത്ത് വീട്ടിൽ അനൂപ് (26) എന്നിവർക്കാണ് പരിക്കേത്. രാജുവിന്റെയും അതുലിന്റെയും ഇരു കാലുകൾക്കും ഒടിവുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓട്ടോറിക്ഷയുടെ ചില്ല് തുളഞ്ഞു കയറി അലന്റെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഏഴു പേരും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Hot Topics

Related Articles