ജാഗ്രത
ആരോഗ്യം
ഡോ.അഭിനിത് ഗുപ്ത
റീജൻസി ഹോസ്പിറ്റൽ
പൂനെ
ഹൃദയാഘാതം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായമായവര്‍ അഭിമുഖീകരിച്ച ഒരു പ്രശ്നമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഹൃദയാഘാതം യുവാക്കളിലും കണ്ടുവരുന്നുണ്ട്. മുന്‍പ് 40 വയസ്സിന് താഴെയുള്ളവര്‍ക്ക് അപൂര്‍വമായാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഹൃദയാഘാതം അനുഭവിക്കുന്ന അഞ്ച് രോഗികളില്‍ ഒരാള്‍ നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 20-30 വയസിന് ഇടയിലുള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ നാഗ്പൂരില്‍ ഒരാള്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഹൃദയാഘാതവും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സമൂഹത്തില്‍ ആശങ്കകളും ചോദ്യങ്ങളും ഉയരാന്‍ ഈ സംഭവം കാരണമായി. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അജയ് പര്‍ടെകി എന്ന ഇരുപത്തിയെട്ടുകാരനാണ് മരിച്ചത്. ഇയാള്‍ ഡ്രൈവറായും വെല്‍ഡിംഗ് ടെക്നീഷ്യനുമായും ജോലി ചെയ്തിരുന്നയാളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പര്‍ടെകിക്ക് പനിയുണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ മരുന്നുകള്‍ ഉപയോഗിച്ചതിന്റെ തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സംഭവം യുവാക്കള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
ലൈംഗികത അല്ലെങ്കില്‍ ശാരീരിക അടുപ്പം ഒരു സ്വാഭാവിക പ്രവൃത്തിയാണ്. ആരോഗ്യമുള്ള ഹൃദയമുള്ളവര്‍ക്കും ജനസംഖ്യയിലെ ഭൂരിഭാഗം ആളുകള്‍ക്കും ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. പടികള്‍ കയറാനോ ജോഗ് ചെയ്യാനോ കഴിയുമെങ്കില്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണ്. പുരുഷന്മാരായാലും സ്ത്രീകളായാലും നെഞ്ചുവേദനയോ ശ്വാസതടസ്സമോ ക്രമരഹിതമായ ഹൃദയമിടിപ്പോ ഉണ്ടെങ്കില്‍, ലൈംഗികത ഉള്‍പ്പെടെയുള്ള കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍, ഉദ്ധാരണക്കുറവിനുള്ള ഗുളികകള്‍ കഴിക്കുന്നതിന് മുമ്ബ് ചികിത്സിക്കുന്ന ഡോക്ടറുമായി ചര്‍ച്ച നടത്തണം. കാരണം ചില മരുന്നുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറയ്ക്കാന്‍ കാരണമാകുമെന്ന് ഡോ.ഗുപ്ത അഭിപ്രായപ്പെടുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന 10,000 ആളുകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ പേര്‍ക്ക് മാത്രമേ ഹൃദയാഘാതം ഉണ്ടാകുന്നുള്ളൂ. ലൈംഗികബന്ധം ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ ആവശ്യം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും രണ്ട് പടികള്‍ കയറുന്നതുമായി താരതമ്യപ്പെടുത്താവുന്ന തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കും സംതൃപ്തമായ ലൈംഗിക ജീവിതമുള്ള സ്ത്രീകള്‍ക്കും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഡോ. ഗുപ്ത വ്യക്തമാക്കുന്നു.
സെക്‌സ് ഒരു വ്യായാമത്തിന്റെ ഒരു രൂപമാണ്. ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ഒരു ബന്ധത്തിലെ അടുപ്പത്തിനും വിഷാദവും ഉത്കണ്ഠയും ലഘൂകരിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സാധിക്കും. ഇത്തരത്തില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും. എന്നാല്‍ നെഞ്ച് വേദന, ശ്വാസം മുട്ടല്‍, കൈയിലും കഴുത്തിലും തോളിലും വേദന, ഓക്കാനം, അമിതമായ വിയര്‍പ്പ്, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ സന്ദര്‍ശിച്ച് വിദഗ്ധ ഉപദേശം സ്വീകരിക്കണം.