മുണ്ടക്കയത്ത് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞു: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്

മുണ്ടക്കയം : പൊലീസ് സ്റ്റേഷനിലെ വാഹനം നിയന്ത്രണം വിട്ട് ദേശീയ പാതയിൽ മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്. ദേശീയ പാത 183ൽ വാഴൂർ പത്തൊൻപതാം മൈലിലാണ് പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

Advertisements

എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസ് കാർക്ക് നിസ്സാര പരിക്കേറ്റു. എസ്.ഐ മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത്, ജോർജ്, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

Hot Topics

Related Articles