പീരുമേട് സബ്ട്രഷറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 16 ന്; മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

പീരുമേട്: പീരുമേട് സബ് ട്രഷറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലായ് 16 ശനിയാഴ്ച രാവിലെ 9.30ന് പീരുമേട് എം.എൽ.എ. വാഴൂർ സോമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനകാര്യ വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും. യോഗത്തിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയായിരിക്കും.

Advertisements

ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരം പൂർത്തിയാക്കിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഇ.എസ്.ബിജിമോൾ മുൻ എം.എൽ.എ , പ്രസിഡൻറ്, അഴുത ബ്ലോക്ക് പഞ്ചായത്ത്
പി.എം.നൗഷാദ്, ആർ.തിലകൻ ചെയർമാൻ, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ്, പി.എസ്.രാജൻ ചെയർമാൻ, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, അഡ്വ.അലക്‌സ് കോഴിമല ചെയർമാൻ, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, കെ.റ്റി.ബിനു എസ്.സാബു പ്രസിഡന്റ്, പീരുമേട് ഗ്രാമപഞ്ചായത്ത് മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.