പത്മൻ അനുസ്മരണവും, ഫൗണ്ടേഷൻ ഉത്ഘാടനവും ഞായറാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും

കോട്ടയം :
മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും എഴുത്തുകാരനും നാടക പ്രവർത്തകനുമായിരുന്ന കെ.പത്മനാഭൻ നായർ(പത്മൻ) അനുസ്മരണവും, പത്മൻ ഫൗണ്ടേഷൻ ഉദ്ഘാടനവും ഞായറാഴ്ച 4ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.അനുസ്മരണ സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സഹകരണ രണിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയാകും.
നിരൂപകൻ പ്രൊഫ. എം.എൻ. കാരശ്ശേരി പത്മന്റെ ഹാസ്യ പ്രപഞ്ചത്തിൽ നിന്ന് അക്കാദമിക നിരീക്ഷണങ്ങളിലേക്ക് എന്ന വിഷയത്തിൽ ഓൺ ലൈൻ പ്രഭാഷണം നടത്തും . ചരിത്രകാരൻ എം.ജി. ശശിഭൂഷൺ ഗുരുവന്ദനവും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണവും നടത്തും .

Advertisements

Hot Topics

Related Articles