ജനസംഘത്തിന്റെ ആദ്യകാല സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ വിഷ്ണുനമ്പൂതിരി അന്തരിച്ചു

തിരുവല്ല: ജനസംഘത്തിന്റെ ആദ്യകാല നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന തിരുവല്ല പൊടിയാടി മാലിക്കൽ മഠത്തിൽ അഡ്വ.പി.കെ വിഷ്ണു നമ്പൂതിരി (93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10.30 ന് നടക്കും. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവല്ല ബാറിലെ പ്രഗത്ഭനായ സിവിൽ അഭിഭാഷകനായിരുന്നു.

Advertisements

ഭാര്യ പരേതയായ സരസ്വതി. മക്കൾ – വി.എസ് കൃഷ്ണകൈമൾ (റിട്ട.ചീഫ് മാനേജർ ഇന്ത്യൻ ബാങ്ക്), വി.എസ് ദേവകി അമ്മ (റിട്ട.അധ്യാപിക കേന്ദ്രീയ വിദ്യാലയം), ഡോ.വി.സാവിത്രിഅമ്മ(റിട്ട.പ്രിൻസിപ്പൽ, സി.കെ.ജി.മെമ്മോറിയൽ കോളേജ്), വി.ഈശ്വരകൈമൾ (റിട്ട.എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി), ഡോ.വി.സരസ്വതിഅമ്മ (ഗൈനക്കോളജിസ്റ്റ്).
മരുമക്കൾ – ആർ.പ്രേമലത വർമ്മ (റിട്ട.എസ്.ജി തമിഴ്‌നാട് ട്രഷറി വകുപ്പ്), ആർ.രാജേന്ദ്രൻ (റിട്ട.തമിഴ്‌നാട് ട്രാൻസ്‌പോർട്ട് വകുപ്പ്), പി.കെ മുരളീധര രാജ (റിട്ട.ഓഫിസർ വൈശ്യ ബാങ്ക്), ആശാ വർമ്മ (റിട്ട.പ്രഫസർ, എൻ.എസ്.എസ് എൻജിനീയറിംങ് കോളേജ് പാലക്കാട്) , അഡ്വ.രാജീവ്.

Hot Topics

Related Articles