കരുതാന്‍ കരുത്തേകാന്‍ പെണ്‍മക്കളോടൊത്ത് ; ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ തുടര്‍ പഠനക്കളരി സംഘടിപ്പിക്കും

കോട്ടയം:
കോട്ടയം അതിരൂപതയുടെ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ തുടര്‍ പരിശീലന പഠനക്കളരി സംഘടിപ്പിക്കുന്നു. സമകാലിക സമൂഹത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ അതിജീവിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ‘കരുതാന്‍ കരുത്തേകാന്‍ പെണ്‍മക്കളോടൊത്ത്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തുടര്‍ പരിശീലന പഠനക്കളരി നവംബര്‍ മാസം മുതല്‍ അഞ്ചു സെഷനുകളായി നടക്കും.പരിശീലനത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള ക്‌നാനായ സമുദായത്തിലെ എല്ലാ അമ്മമാർക്കും പെണ്‍മക്കളോടൊത്ത് പങ്കെടുക്കാവുന്നതാണ്. പെണ്‍മക്കള്‍ക്ക് കൂടുതല്‍ കരുതലും കരുത്തും പകര്‍ന്നു നല്‍കുവാന്‍ അമ്മമാരെ പ്രാപ്തരാക്കുന്നതിന് പരിശീലനം വഴിയൊരുക്കും. പരീശീലനകളരിയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ് പാറാനിക്കല്‍, ജോയിന്റ്  സെക്രട്ടറി ജിജി ഷാജി പൂവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തിന്റെ ഭാഗമായി നവംബര്‍ 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫാമിലി കൗണ്‍സിലര്‍ ഗ്രേസ് ലാല്‍ ക്ലാസ്സ് നയിക്കും.  

Advertisements

Hot Topics

Related Articles