കോട്ടയം : ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സുവര്‍ണ്ണ ചാവറ ചലച്ചിത്രപുരസ്‌കാരം കഴിഞ്ഞ 50 വര്‍ഷമായി ചലച്ചിത്ര, ടിവി സീരിയല്‍ രംഗത്ത് അഭിനേതാവ്, നിര്‍മ്മാതാവ് എന്നിങ്ങനെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നടന്‍ പ്രേം പ്രകാശിനു നല്‍കുന്നു.
മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 1968 ല്‍ കാര്‍ത്തിക എന്ന സിനിമയ്ക്കുവേണ്ടി ഗാനം ആലപിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്ന പ്രേംപ്രകാശ്, 1970 ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അരനാഴിക നേരം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനെട്ടോളം സിനിമകള്‍ നിര്‍മ്മിക്കുകയും എണ്‍പതിലധികം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജോസ് പ്രകാശിന്റെ ഇളയ സഹോദരനായ പ്രേംപ്രകാശിന്റെ മക്കള്‍ ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ്. നവംബര്‍ 7 ന് വൈകുന്നേരം നാലുമണിക്ക് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ മലയാള ഭാഷ വാരാചരണ സമാപനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സുവര്‍ണ്ണ ചാവറ ചലച്ചിത്രപുരസ്‌കാരം സമ്മാനിക്കും.