ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം മന്ത്രി വാസവന് സമ്മാനിച്ചു.

കോട്ടയം : എൻ.സി.പി.യുടെ ആഭിമുഖ്യത്തിൽ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം 2022 ഇന്ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വച്ച് എൻ. സി .പി സംസ്ഥാനപ്രസിഡന്റ് പി.സി.ചാക്കോ , മന്ത്രി വി.എൻ. വാസവനു സമ്മാനിച്ചു.

Advertisements

രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയായിരുന്നു ഉഴവൂർ വിജയന്റെ പ്രവർത്തനങ്ങളെന്ന് ഉഴവൂർ വിജയൻ സ്മാരക അവാർഡ് സമ്മാനിച്ചു കൊണ്ട് പി.സി.ചാക്കോ പറഞ്ഞു.
സാമൂഹ്യ -ജീവകാരുണ്യ-ഭരണ രംഗങ്ങളിലെ മതകാപരമായ പ്രവർത്തനത്തിനാണ് വി എൻ.വാസവന് പുരസ്കാരം നൽകുന്നതെന്ന് പി.സി.ചാക്കോ പറഞ്ഞു.
25001 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും , ഫലകവും ചേർന്നതാണ് അവാർഡ്.
ഡോ. സിറിയക് തോമസ്, ഡോ.ബി.ഇക്ബാൽ . അസ്വ.സെബാസ്റ്റ്യൻ പോൾ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലികപ്രാധാന്യമുള്ള സാമൂഹ്യ പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരുന്ന ഉഴവൂർ വിജയൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പുരസ്കാരം സ്വീകരിച്ചു കൊണ്ട് സഹകരണ – സാംസ്കാരിക- വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വനം വകുപ്പുമന്ത്രി ഏ.കെ. ശശീന്ദ്രൻ ഉഴവൂർ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി.
തോമസ് – കെ.തോമസ് എം.എൽ.ഏ., സി.പി.എം. ജില്ലാ സെക്രട്ടറി ഏ.വി.റസ്സൽ, എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ, എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, വി.ജി.രവീന്ദ്രൻ , ഏ.വി വല്ലഭൻ , സംസ്ഥാന സെക്രട്ടറിമാരായ ടി.വി. ബേബി, എസ്.ഡി സുരേഷ് ബാബു , ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്ബ്, ബാബു കപ്പക്കാല , എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles