കൊല്ലാട്: പാറയ്ക്കൽക്കടവ് അടങ്ങുന്ന കൊല്ലാട് പ്രദേശത്തെ മാലിന്യമുക്തമാക്കി ടൂറിസം രംഗത്ത് വികസനം കൊണ്ടു വരുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കൊല്ലാട്, കളത്തിക്കടവ്, പാറയ്ക്കൽക്കടവ്, കല്ലുങ്കൽക്കടവ്, മുണ്ടയ്ക്കൽച്ചിറ എന്നീ പ്രദേശങ്ങളെ ക്ലീൻ ഗ്ലീനാക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഈ പ്രദേശത്തെ മാലിന്യ മുക്തമാക്കി ടൂറിസം മേഖലയാക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേങ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌പോൺസർമാരുടെയും നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കും. ഇത്തരത്തിൽ പ്രദേശത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ക്ലീൻ ഗ്രീനാക്കുന്നതിന്റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്. കൊല്ലാട് മാർത്തോമാ പള്ളി വികാരി റവ.സുശീൽ സി.ചെറിയാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് സഞ്ചാര യോഗ്യമാക്കിമാറ്റുമെന്നു പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി പ്രദേശത്തെ സൗന്ദര്യവത്കരണത്തിനു നേതൃത്വം നൽകുമെന്നു ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് അറിയിച്ചു. നഗരസഭ അംഗം ജൂലിയസ് ചാക്കോ, ഫാ.മാത്യു കോശി, കാതലിക് ചർച്ച വികാരി റവ.ഫാ.സിബി, പാമ്പാടി കോളേജ് മുൻ പ്രിൻസിപ്പൽ പ്രഫ.ടൈറ്റസ് വർക്കി, സി.പി.എം നേതാവ് സി.വി ചാക്കോ, ബി.ജെ.പി നേതാവ് കെ.ജി സലിംകുമാർ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് പി.ടി ജഗതി, പ്രതിനിധി സലിം, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഡോ.പരമേശ്വരക്കുറുപ്പ്, ജോർജ്കുട്ടി, പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയമധുസൂധനൻ, എബിസൺ കെ.എബ്രഹാം, ജീനാ ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ സുനിൽ ചാക്കോ, മിനി ഇട്ടിക്കുഞ്ഞ്, പി.ജി അനിൽകുമാർ, ജയന്തി ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയൻ ബി.മഠം, പി.ജി സുഗുണൻ, ബാബു കപ്പക്കാല, വിവിധ സമുദായ നേതാക്കൾൃ വൈഎം.സിഎ, വ്യാപാരി വ്യവസായി ഭാരവാഹികൾ, പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാരവാഹികൾ , വിവിധ ക്ലബുകളുടെ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.