മല്ലപ്പള്ളി: ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ നിൽക്കുന്ന കോട്ടാങ്ങൽ ഗവ:എൽ പി സ്കൂളിന്റെ ജീർണാവസ്ത പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തം. ഇത് പരിഹരിക്കുന്നതിന് കെട്ടിട പുനർ നിർമ്മാണത്തിന് സമർപ്പിച്ച പദ്ധതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ ശതാബ്ദി ആഘോഷ സമിതി യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമില ബീവി, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദിപ്തി ദാമോദരൻ, അംഗരുമായ ജസീല സിറാജ്, നിന ബാബു, അജ്ഞലി , ഇ കെ അജി, കൊച്ചു മോൻ വടക്കേൽ, എൻ ആർ സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. സമിതിയുടെ ജനറൽ കൺ വിനറായി ഇ.കെ അജിയെ തെരഞ്ഞെടുത്തു.