2800 കോഴി കുഞ്ഞുങ്ങളെ സംരക്ഷക്കാം ; മണർകാട് കോഴിവളർത്തൽ കേന്ദ്രത്തിൽ പുതിയ എഗ്ഗർ നഴ്സറി

കോട്ടയം:
മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ കോഴിക്കുഞ്ഞുങ്ങൾക്കായി ഇരുനില കെട്ടിടത്തിൽ പുതിയ എഗ്ഗർ നഴ്സറി ആരംഭിച്ചു. 6000 ചതുരശ്രയടി വിസ്തീർണമുള്ള നഴ്‌സറിയിൽ 2800 കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കാം. കൃത്രിമ ചൂട് നൽകി കുഞ്ഞുങ്ങളെ 45-60 ദിവസം വരെ ഇവിടെയാണ് പരിപാലിക്കുക.

Advertisements

അടുക്കളമുറ്റത്ത് വളർത്താവുന്ന ഗ്രാമശ്രീ ഇനത്തിൽ പെട്ട കോഴികളെയാണ് വളർത്തുന്നത്. ആവശ്യമായ പ്രതിരോധ കുത്തിവയ്പുകൾ നൽകി കർഷകർക്ക് വളർത്തുന്നതിനായി നൽകും. നഴ്സറിയിലൂടെ 3.36 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിന്റെ പ്രതീക്ഷ. നിലവിൽ കുഞ്ഞുങ്ങളെ ജില്ലയിലെ 20 അംഗീകൃത നഴ്സറികളിൽ 45-60 ദിവസം വരെ പരിപാലിച്ചതിനുശേഷമാണ് കർഷകർക്ക് വിതരണം ചെയ്തിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്രാമസമൃദ്ധി പദ്ധതിയിൽ 3.89 ലക്ഷം രൂപ ചെലവഴിച്ചാണ് നഴ്‌സറി നിർമിച്ചത്. പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം നെബു ജോൺ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഒ.ടി. തങ്കച്ചൻ, പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.കെ. മനോജ് കുമാർ, വെറ്റിനറി സർജൻ ഡോ. അജയ് കുരുവിള എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles