പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു:തിരുവനന്തപുരം സ്വദേശിയായ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : പത്തനംതിട്ട സ്വദേശിനിയായ 16 കാരിയെ വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി തിരുവനന്തപുരത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പത്തനംതിട്ട കീഴ്വായുർ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisements

തിരുവനന്തപുരം സ്വദേശിയായ സച്ചു എന്ന് വിളിക്കപ്പെടുന്ന സൂരജ് പത്തനംതിട്ടക്കാരിയായ 16 വയസുമാത്രം പ്രായമുള്ള കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. മകളെ കാണാനില്ല എന്ന പിതാവിന്റെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പെൺകുട്ടിയുമായി തിരുവനന്തപുരത്തെ വാടക വീട്ടിൽ ഉള്ളതായി വിവരം ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പോലീസ് എത്തി പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ ലൈംഗിക അതിക്രമത്തിന് തന്നെ ഇരയാക്കി എന്ന് പെൺകുട്ടി മൊഴി നൽകുകയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Hot Topics

Related Articles