കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അസോസിയേഷൻ സമ്മേളനം നടത്തി; അരുൺ ബോസും മാത്യു എം.മല്ലോത്തും ഭാരവാഹികൾ

കോട്ടയം: കേരള റിയൽ എസ്‌റ്റേറ്റ് കൺസൾട്ടന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം കോട്ടയത്ത് നടത്തി. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മറ്റപ്പള്ളി, ട്രഷറർ അജി പെരിങ്ങമല, സെക്രട്ടറി ജോസ് വിക്ടർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അരുൺ ബോസ് (പ്രസിഡന്റ്), മാത്യു എം.മല്ലോത്ത് (ജനറൽ സെക്രട്ടറി), വിനോദ് ജയൻ (ട്രഷറർ), ജീൻ മേരി ജോർജ് (വൈസ് പ്രസിഡന്റ്), സണ്ണി എം.പി (വൈസ് പ്രസിഡന്റ്), ബെന്നി എം.ജോർജ് (സെക്രട്ടറി), അനീഷ് ജേക്കബ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles