നേത്രദാന പക്ഷാചരണത്തിന് തുടക്കം; ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു

കൊച്ചി: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, എറണാകുളം ജനറൽ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
37-ാമത് നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു.

Advertisements

നേത്രദാന പക്ഷാചരണത്തോട് അനുബന്ധിച്ച് നടത്തിയ റാലി ജില്ലാ കളക്ടർ ഡോ. രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. ആഗസ്റ്റ് 25മുതൽ സെപ്റ്റംബർ എട്ട് വരെയാണ് ഈ വർഷത്തെ നേത്രദാന പക്ഷാചരണം. ഫ്ളാഷ് മോബ്, നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന നൃത്താവിഷ്‌കാരം തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ഡി.എം.ഒ ഡോ.ആർ. വിവേക് കുമാർ, നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം ഡോ.സജിത് എം. ജോൺ, കൗൺസിലർ പത്മജ എസ്. മേനോൻ, ഡോ.വി.ആർ. രവീന്ദ്രൻ, സി.കെ. രാജശ്രീ, ഡോ. ഷാബ് ഷെരീഫ്, ഡോ. വി. ബിജു, ഡോ. റോസ്മി വർഗീസ്, പി.കെ. രാജമ്മ, എ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.