ശ്രീശാന്ത് മടങ്ങിയെത്തുന്നു; വരവ് അബുദാബി ടി-10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിന്റെ മെന്ററായി

അബുദാബി: മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത് വീണ്ടും മത്സര ക്രിക്കറ്റ് ചൂടിലേക്ക്. അബുദാബി ടി-10 ലീഗിന്റെ അടുത്ത സീസണിൽ ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ മെന്ററായിട്ടാണ് താരം വീണ്ടും മത്സര ക്രിക്കറ്റിന്റെ ഭാഗമാകുന്നത്.

Advertisements

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ ഐക്കൺ പ്ലെയർ. മുൻ ബംഗ്ലാദേശ് താരം അഫ്താബ് അഹമ്മദാണ് ടീമിന്റെ മുഖ്യ പരിശീലകൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ വർഷം നവംബറിലാണ് ടൂർണമെന്റ്. ഈ വർഷം മാർച്ചിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീശാന്ത് അതിനു ശേഷം ആദ്യമായാണ് മത്സര ക്രിക്കറ്റിന്റെ ഭാഗമാകുന്നത്. ഷാക്കിബിനെ കൂടാതെ വെസ്റ്റിൻഡീസ് ബാറ്റർ എവിൻ ലൂയിസ്, ന്യൂസീലൻഡ് താരം കോളിൻ മൺറോ തുടങ്ങിയവരും ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ ഭാഗമാണ്.

Hot Topics

Related Articles