തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പി?ച്ച് കേരളം. വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി വനം മന്ത്രി ?എകെ ശശീന്ദ്രന്‍ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്നും അന്തര്‍ സംസ്ഥാന പ്രശ്‌നമായ മുല്ലപ്പെരിയാരില്‍ സര്‍ക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതില്‍ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയു?ം അറിഞ്ഞത്. പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസ് മരം മുറിക്ക് അനുമതി നല്‍കിയത് വെള്ളിയാഴ്ചയാണ്. ഉത്തരവിന്റെ പകര്‍പ്പ് ജലവിഭവവകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. ?എന്നാല്‍ വിവാദമായതോടെയാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.