കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി ചരിത്ര നേട്ടത്തിൽ : ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ ഫ്രീഡം വോൾ രൂപീകരിച്ചു

ഇടുക്കി : ഹയർസെക്കൻഡറി തലത്തിൽ നടന്നുവന്ന നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ശിബിരത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ ഫ്രീഡം വോൾ നിർമ്മാണത്തിൽ ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ ഫ്രീഡം വോൾ രൂപീകരിച്ചത് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റാണ്.

Advertisements

പ്രസ്തുത ഫ്രീഡം വോൾ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു ഐഎഎസ് സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു.. അദ്ദേഹത്തോടൊപ്പം കോട്ടയം ഇടുക്കി ജില്ലകളുടെ ആർ.ഡി. ആയ ശ്രീ സന്തോഷ് കുമാർ ,നാഷണൽ സർവീസ് സ്കീം ജില്ലാ കോഡിനേറ്റർ സുമമോൾ ടീച്ചർ വിവിധ പി ഓ സി മെമ്പേഴ്സ് പ്രോഗ്രാം ഓഫീസേഴ്സ് വിദ്യാർഥികൾ അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടയത്തൂർ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചരിത്ര വിഭാഗം അധ്യാപകൻ കൃഷ്ണകുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് കുട്ടികൾ പഴയ കെട്ടിടത്തിന്റെ ചുവരുകളിൽ തങ്ങളുടെ പ്ലോട്ടുകൾ ഉറപ്പിച്ചത് ,ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒഴിച്ചുകൂടാവാനാത്ത ഏടുകളെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മതിലിലേക്ക് ചേർത്തുവച്ചു. മംഗൾപാൺഡെ മുതൽ ക്വുറ്റ് ഇന്ത്യ വരെയുള്ള ചരിത്ര മുഹൂർത്തങ്ങൾ നിറവും, ഇരുളും വെളിച്ചവും. ഇഴചേർത്ത് വിവിധ ചിത്രങ്ങളായി മാറി, എല്ലാ ചിത്രങ്ങൾക്കും. ചേരുന്ന വാചകങ്ങളും അവർ എഴുതിച്ചേർത്തപ്പോൾ അത് സ്വയം സംസാരിക്കുന്ന ചിത്ര ചുവറായി മാറി.

സച്ചിൻ പള്ളിക്കൂടം , സബാഷ് രാജ് ദേവപ്രയാഗ് തുടങ്ങിയ കലാകാരന്മാരുടെ നിർദ്ദേശാനുസരണം കുട്ടികൾ അവരുടെ സർഗ്ഗസൃഷ്ടികൾക്ക് ഇടം കണ്ടെത്തുകയായിരുന്നു .
16 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മൂന്നുദിവസം സമയം ചെലവഴിച്ചാണ് ഈ മതിലിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ഈ മതിൽ കാണാനായി കാമ്പസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.