ലോക കായിക ദിനാചാരണം: തിരുവല്ല വൈ എം സി എ നടത്തി

തിരുവല്ല : വൈ എം സി എ ഇന്ത്യ സ്പോർട്സ് & ഗെയിംസ് കമ്മിറ്റിയും തിരുമൂലപുരം കെ ജി എഫ് ബാഡ്മിന്റൺ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ലോകകായിക ദിനാചാരണം നടത്തി. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വൈ എം സി എ ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കുര്യൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ദേശീയ താരം ജോർജ് പുത്തൻമഠം മുഖ്യസന്ദേശം നടത്തി. തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, മലബാർ ഗോൾഡ്സ് മാനേജർ ലിജു മാത്യു, കോച്ച് ജോബിൻ കെ ജോർജ്, അഫ്സൽ, ഹന്ന ആൻ ജിജു എന്നിവർ സംസാരിച്ചു. കായിക താരങ്ങളെ ആദരിക്കലും പ്രദർശന മത്സരവും നടന്നു.

Advertisements

Hot Topics

Related Articles