കാഞ്ഞിരപ്പള്ളി ചിറക്കടവിൽ കടുവയുടെ ലൊക്കേഷനിൽ സംഭവിച്ചതെന്ത്; യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു; വീഡിയോ കാണാം

കോട്ടയം: കാഞ്ഞിരപ്പള്ളി ചിറക്കടവിൽ പൃഥ്വിരാജിന്റെ കടുവ സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ചത് എന്താണെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു. സിനിമയുടെ ലൊക്കേഷനിലേയ്ക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയെന്ന വാർത്തകൾ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ രണ്ടു ദിവസമായി കാഞ്ഞിരപ്പള്ളി ചിറക്കടവിൽ സിനിമയുടെ ഷൂട്ടിംങ് നടന്നിരുന്നതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ് എന്നു ഇദ്ദേഹം പറയുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേയ്ക്കു പോകുന്ന റോഡാണ് ടിബി റോഡ്. ഈ റോഡിൽ ഇന്നു രാവിലെ ഷൂട്ടിംങിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഗതാഗതം തടസപ്പെട്ടപ്പോൾ, ആശുപത്രിയിലേയ്ക്ക് എത്തിയ ഓട്ടോറിക്ഷ തടയുകയും ഈ ഓട്ടോറിക്ഷ കെ.കെ റോഡ് വഴി വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക വികാരവുമായി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയുടെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നും പ്രദേശത്ത് മാലിന്യം വ്യാപകമായി തള്ളിയിരുന്നു. ഇതു സംബന്ധിച്ചു പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും പരാതിയുമായി രംഗത്ത് എത്തി. തുടർന്നു പൊൻകുന്നം പൊലീസ് ഇടപെട്ട്, മാലിന്യം നീക്കം ചെയ്യുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ രോഗിയുമായി പോയ ഓട്ടോറിക്ഷ തിരിച്ച് വിട്ടതും, ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊണ്ടിട്ട് ഗതാഗതം തടസപ്പെടുത്തുകയായിരുന്നുവെന്നും ഫെമി മാത്യു പറയുന്നു.

റസിഡൻസ് അസോസിയേഷൻ ഉൾപ്പെടുന്ന പ്രാദേശികമായ പ്രവർത്തകർ, പ്രാദേശികമായ വികാരം കണക്കിലെടുത്ത് മാത്രമാണ് സമരം നടത്തിയത്. അല്ലാതെ മറ്റുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. സംഭവ സ്ഥലത്ത് എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ സംഘർഷം ഒഴിവാക്കാൻ ഇടപെടുകയാണ് ചെയ്തത്. പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സമര പരിപാടി മാത്രമായിരുന്നു ഇത്. ഈ സമയം എത്തിയ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർ വിഷയം വലിയ ഇഷ്യു ആകാതെ തീർക്കാനാണ് ശ്രമിച്ചത്. ബാക്കിയുള്ളതെല്ലാം ദൃശ്യമാധ്യമങ്ങളിൽ എത്തിയ വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്. പ്രത്യേക അജണ്ടയുമായി ഒന്നും കടന്നു വന്നതുമല്ല. മറ്റു കമ്മിറ്റികളുടെ നിർദേശങ്ങളൊന്നും ഈ സമരത്തിനു പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles